ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ പോലീസിന്‍റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിജെപി നേതാവായ ബി ഗോപാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. പോലീസ് കമ്മീഷണർ അടക്കമുള്ളവരുടെ അനാവശ്യ ഇടപെടൽ കാരണം വെടിക്കെട്ട് അടക്കം വൈകിയെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.