തൃശൂർ പൂരം കലക്കൽ; 'പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നു', സഭയിൽ അടിയന്തര പ്രമേയ ചർച്ച

By Web TeamFirst Published Oct 9, 2024, 12:17 PM IST
Highlights

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നോട്ടീസ് നൽകിയത്. അനുമതി ലഭിച്ചതോടെ 12 മണിമുതൽ ചർച്ച തുടങ്ങി. 

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ  8 വീഴ്ചകൾ ഉണ്ടായെന്നും തിരുവഞ്ചൂർ പറയുന്നു. തൃശൂർ പൂരം കലക്കലിൽ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ ആക്ഷേപം. തുടർച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭ ചരിത്രത്തിൽ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഇന്നലെ എഡിജിപി-ആര്ർഎസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചർച്ച നടന്നത്. കേരള നിയമസഭ ചരിത്രത്തിൽ ആദ്യമാണ് തുടർച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത്.

പൂരം കലക്കിയത് ഗൗരവമുള്ള സംഭവാണ്. തൃശൂർ പൂരം കലക്കിയത് ചർച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസ്സപ്പെട്ടു. ജനത്തെ പൊലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. അനുഭവം ഇല്ലാത്ത ആളെ കമ്മീഷണർ ആക്കി. എണ്ണ കൊണ്ട് പോയവരെ വരെ തടഞ്ഞു. രാത്രി പൊലീസ് അതിക്രമം ഇരട്ടിയായി.ദേശക്കാരെ സങ്കടത്തിലാക്കിയായിരുന്നു പൊലീസിന്റെ പെരുമാറ്റം. തിരുവമ്പാടി പിന്മാറുകയായിരുന്നു. അനുനയ നീക്കങ്ങൾ പോലും ഫലപ്രദമല്ലാത്ത വിധം കാര്യങ്ങൾ വഷളായിരുന്നു. പൂരം കലക്കലിന് മുന്നിൽ നിന്നത് എഡിജിപിയാണ്. പൂരം കലക്കിയത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നു. എഡിജിപിയാണ് ഇതിനെല്ലാം മുന്നിൽ നിന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ അജിത് കുമാർ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂർ പറഞ്ഞു. 

Latest Videos

കമ്മീഷണറുടെ തലയിൽ വെച്ച് വീഴ്ചകളിൽ നിന്ന് മുതിർന്നവർക്ക് തലയൂരാൻ കഴിയുന്നതെങ്ങനെയാണ്. കമ്മീഷണർ ഒറ്റക്ക് അല്ല എല്ലാം ചെയ്തത്. ഹിഡൻ അജണ്ടയായിരുന്നു പൂരം കലക്കാൻ. ഗൂഢാലോചനയുടെ ഭാഗമായാണ് നടപടിയല്ലാം. പൂരം കലങ്ങിയപ്പോൾ കെ രാജനും ആർ ബിന്ദുവിനും സ്ഥലത്ത് എത്താനായില്ല. പക്ഷേ സുരേഷ് ഗോപി വന്നു. രണ്ട് മന്ത്രിമാരുണ്ടായിരുന്നപ്പോഴാണ് ഇതെല്ലാം നടന്നത്. അവർക്ക് പോലും സംഭവ സ്ഥലത്ത് എത്താനായില്ല. തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്ഗോപിയെ കൊണ്ട് വന്നത്. ആക്ഷൻ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്. പൊലീസ് അറിയാതെ എങ്ങിനെ സുരേഷ് ഗോപി ആംബുലൻസിൽ വന്നു. സേവാഭാരതിയുടെ ആംബുലൻസിന് പോകാൻ വഴി ഒരുക്കിയത് ആരാണ് പൊലീസല്ലേ. കോൺഗ്രസ് വോട്ട് കുറഞ്ഞു. പൂരം കലങ്ങിയതിൽ ഞങ്ങളുടെ ആളുകൾക്ക് വിഷമം ഉണ്ടായി. അവരെ ബിജെപിയിലേക്ക് അയച്ചതിലാണ് ഗൂഢാലോചന. സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് കൊടുത്തു. അന്വേഷണ റിപ്പോർട്ട് വരാൻ അഞ്ചു മാസം എടുത്തു. അന്വേഷിച്ചത് കലക്കിയ എഡിജിപി തന്നെയാണ്. എഡിജിപി ൽകിയത് തട്ടി കൂട്ടാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

ഒരാഴ്ചക്കകം എന്ന്  മുഖ്യമന്ത്രി പറഞ്ഞ റിപ്പോർട്ടെവിടെയാണ്. എഡിജിപി ആരോപണ വിധേയനാണ്, അദ്ദേഹമാണ് അന്വേഷിച്ചതും. തട്ടിക്കൂട്ട് റിപ്പോർട്ടിന് പുറത്ത് ഇപ്പഴും പിടിച്ച് നിർക്കാൻ നോക്കുകയാണ്. ജനയുഗം എഡിറ്റോറിയൽ വായിച്ചു. സുനിൽ കുമാറിനെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുമോ. ജൂഡീഷ്യൽ അന്വേഷണം വേണം. പൂരം കലക്കിയതിൽ സർക്കാർ പ്രതിക്കൂട്ടിലാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

അടിയന്തര പ്രമേയ ചർച്ചക്ക് കടംകുള്ളി സുരേന്ദ്രൻ മറുപടി നൽകി. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ട്. കുറ്റക്കാരെ കണ്ടെത്തി സർക്കാർ നിയമത്തിന് മുന്നിൽ കൊണ്ട് വരും. കുറ്റക്കാരെ സംരക്ഷിക്കാൻ ആണ് പ്രതിപക്ഷം ഇറങ്ങിത്തിരിക്കുന്നത്. ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണ്. കഴക്കൂട്ടത്ത് തോൽപ്പിക്കാൻ പ്രധാനമന്ത്രിയെ വരെ ഇറക്കിയിട്ടും നടന്നില്ല. സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൽ എന്നും മുന്നിൽ സിപിഎം ആണ്. എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു. 

മുഖ്യമന്ത്രിയെ തകർക്കാമെന്നത് അതിമോഹമാണ്. പിണറായിയുടെ പോരാട്ട ചരിത്രം നിയമസഭാ ലൈബ്രറിയിലുണ്ട്. പിണറായിയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. പിണറായിയെ മൂന്നാം വട്ടം മുഖ്യമന്ത്രിയാക്കാനും നാട് സജ്ജമാണ്. അതിൽ പ്രതിപക്ഷത്തിന് വിറളിയെന്നും ആഴമറിയാത്തിടത്ത് കാല് വയ്ക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. നിലവിൽ അടിയന്തര പ്രമേയ ചർച്ചയിൽ എപി അനിൽകുമാറാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുത്തത് വായിച്ചത് നന്നായെന്ന് എപി അനിൽകുമാർ പറ‍ഞ്ഞു. തൃശൂർ പൂരം വൈകാരിക വിഷയമാണ്. അതിലെ പ്രധാന ചടങ്ങാണ് അലങ്കോലമാക്കിയതെന്നും അനിൽകുമാർ പറഞ്ഞു. 

അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ

https://www.youtube.com/watch?v=Ko18SgceYX8

click me!