വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താര വിമാനമാണ് യാത്രക്കാരന്‍റെ ഭീഷണിയെ തുടര്‍ന്ന് വൈകിയത്. വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്.
കൊച്ചി: മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി. വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. തുടർന്ന് സി ഐ എസ് എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.