ഇഡിയെ വെല്ലുവിളിച്ച് ധനമന്ത്രി; കിഫ്ബിക്കെതിരായ കേസ് ജനങ്ങളെ അണിനിരത്തി നേരിടും

By Web Team  |  First Published Mar 3, 2021, 1:41 PM IST

ഇഡിയെ ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരോടുള്ള കളി കേരളത്തിൽ നടത്താമെന്ന് ചിന്തിക്കേണ്ടെന്നും ഐസക്ക് മുന്നറിയിപ്പ് നല്‍കി. 


തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി കേസിൽ കേന്ദ്രത്തെ വെല്ലുവിളിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. തന്നെ വിളിപ്പിക്കുക്കുമെന്ന് ഇഡി വിരട്ടേണ്ട. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസല്ല ഇടതുപക്ഷമാണ്. രണ്ടു തവണ കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെന്നും മന്ത്രി വെളിപ്പെടുത്തി. 

Latest Videos

undefined

ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാണ് ഐസക്ക് ആരോപിക്കുന്നത്. ഇഡിയെ ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരോടുള്ള കളി കേരളത്തിൽ നടത്താമെന്ന് ചിന്തിക്കേണ്ടെന്നും ഐസക്ക് മുന്നറിയിപ്പ് നല്‍കി. 

കിഫ്ബി എന്തെന്നറിയാത്ത ഒരു കൂട്ടം കോമാളികളാണ് ഇഡിയിലുള്ളതെന്ന് പരിഹസിച്ച ഐസക്ക്രാ ജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചു. പേടിച്ച് പിൻമാറാൻ സംസ്ഥാനം തയ്യാറല്ലെന്നും കേരള വികസനം അട്ടിമറിക്കാനുളള ഗൂഡാലോചനയാണ് നടക്കുന്നതെന്നും ഐസക്ക് ആവർത്തിച്ചു. 

ഫെമ ലംഘനം നടന്നിട്ടില്ലെന്നും കിഫ്ബി ബോഡി കോർപറേറ്റാണെന്നും വിശദീകരിച്ച ഐസക്ക് കിഫ്ബിയെ ഞെക്കിക്കൊല്ലാൻ കേന്ദ്ര ധനമന്ത്രി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഇതിൽ കിഫ്ബി വീഴില്ലെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് വിഷയമാണ്. വികസന പ്രവർത്തനം തുടരാൻ കിഫ്ബി വേണം, ഇടതുപക്ഷമാണ് ഭരിക്കുന്നതെന്ന് കേന്ദ്രം ഓർക്കണം

വിളിപ്പിക്കുമെന്ന് ഇഡി വിരട്ടേണ്ടെന്ന് പറഞ്ഞ ഐസക്ക് മുട്ടാനാണങ്കിൽ മുട്ടാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തീർക്കണമെങ്കിൽ തീർക്കാമെന്നും വെല്ലിവിളിച്ചു. 

click me!