തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം,ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് സത്യവാങ്മൂലം

By Web Team  |  First Published Nov 26, 2024, 1:06 PM IST

പൊലീസിന്‍റെ  ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി


എറണാകുളം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം.പൊലീസിന്‍റെ   ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വം
ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടു.സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു.പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു.

പൊലീസിന്‍റെ  ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി.നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി.പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്.പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി

Latest Videos

undefined

കൊച്ചിൻ ദേവസ്വത്തിന് ഔറംഗസേബ് നയം,പൂരം സത്യാവാങ്മൂലം രാഷ്ട്രീയപ്രേരിതം,ശിവജിയുടെ വേഷം കെട്ടേണ്ടി വരും:ബിജെപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ട, പൂരം നടത്താന്‍ ഉന്നതാധികാരസമിതി വേണ്ട: തിരുവമ്പാടി ദേവസ്വം

click me!