ഡിസിയെ വിടാതെ ഇ പി; 'ഗൂഢാലോചന പുറത്തുകൊണ്ടുവരണം, തെരഞ്ഞെടുപ്പ് സമയത്ത് ബോധപൂർവം വിവാദം ഉണ്ടാക്കുന്നു'

By Web Team  |  First Published Nov 26, 2024, 2:26 PM IST

ഇപിയുടെ ആത്മകഥയുടെ ചുമതലകൂടി ഉണ്ടായിരുന്ന പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്പെൻഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്.


 തിരുവനന്തപുരം: ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവർത്തിച്ച് ഇ.പി. ജയരാജൻ. ഡിസി ബുക്സ് സസ്പെൻഡ് ചെയ്ത പബ്ളിക്കേഷൻസ് വിഭാഗം മേധവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം.  പൊലീസ് റിപ്പോർട്ടിന്മേൽ കേസെടുത്ത് അന്വേഷണം വേണോ എന്നതിൽ ഡിജിപി ഉടൻ തീരുമാനമെടുക്കും. ഇപിയുടെ ആത്മകഥയുടെ ചുമതലകൂടി ഉണ്ടായിരുന്ന പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്പെൻഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കൽ കൂടിയാണ് അച്ചടക്ക നടപടി. ഇതോടെ വിവാദത്തിൽ ഇപിയുടെ വാദങ്ങൾക്കാണ് ബലം ഏറുന്നത്. 

പോളിംഗ് ദിനത്തിൽ ആത്മകഥാ ഭാഗം പുറത്തുവന്നതിലാണ് ഇപി ഇപ്പോഴും ഗൂഢാലോചന ആവർത്തിക്കുന്നത്. ബോംബായി പ്രചരിച്ച ആത്മകഥ പിഡിഎഫിന് പിന്നിലാരാണെന്നതിൽ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താൻ ഏൽപ്പിച്ച മാധ്യമപ്രവർത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നാണ് സൂചന. ആരിൽ നിന്ന് ചോർന്നു, സരിനെ കുറിച്ചുള്ള വിമർശനമടക്കം പിന്നീട് ചേർത്തതാണോ എങ്കിൽ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും തുടരുന്നു. 

Latest Videos

undefined

 Read More... എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ, പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല, സിബിഐ അന്വേഷണം വേണം

കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ ശുപാർശകളൊന്നുമില്ല. ഇനി കേസെടുത്ത് അന്വേഷിക്കണമെങ്കിൽ ഡിജിപി തീരുമാനിക്കണം. കേസെടുക്കണമെങ്കിൽ ആർക്കെതിരെ എന്നതിലു വ്യക്തതയില്ല. നിയമോപദേശവും സർക്കാർ നിലപാടും അനുസരിച്ചാകും പൊലീസിന്റെ തുടർനീക്കം. ഗൂഢാലോചന കൂടൂതൽ ശക്തമായി അന്വേഷിച്ചാൽ ഡിസിയുമായി ഒരു ധാരണയുമുണ്ടായിരുന്നില്ലെന്ന ഇപിയുടെ വാദം പൊളിയില്ലേ എന്ന പ്രശ്നമുണ്ട്. ഡിസിയാകട്ടെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നുമില്ല. 

Asianet News Live

click me!