തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ് ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയി, പിന്നീട് പണമാണെന്ന് മനസ്സിലായി;സതീശ്

By Web TeamFirst Published Nov 1, 2024, 3:22 PM IST
Highlights

നേരത്തെ നൽകിയ മൊഴി ജില്ലാ അധ്യക്ഷൻ ജനറൽ സെക്രട്ടറി തുടങ്ങിയവർ പറഞ്ഞു പഠിപ്പിച്ചതനുസരിച്ചായിരുന്നു. തെരഞ്ഞെടുപ്പിൽ വന്ന സാമഗ്രികൾ ആണെന്ന് പറയാൻ പറഞ്ഞു. അത് അവിടെ പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ നിക്ഷേപിച്ച പൈസ പിന്നെ അവിടുന്ന് എടുത്തുകൊണ്ടു പോയിട്ടില്ല. 

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും പ്രതികരണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കേസിൽ സത്യസന്ധമായ അന്വേഷണമാണെങ്കിൽ വെളിപ്പെടുത്തുമെന്ന് തിരൂർ സതീശ് പറഞ്ഞു. മാധ്യങ്ങളോട് പറയുന്ന കാര്യങ്ങൾ എല്ലാം അന്വേഷണ സംഘത്തോട് പറയും. കേന്ദ്ര- സംസ്ഥാനങ്ങൾ നടത്തുന്ന എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും തിരൂർ സതീശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ നൽകിയ മൊഴി ജില്ലാ അധ്യക്ഷൻ ജനറൽ സെക്രട്ടറി തുടങ്ങിയവർ പറഞ്ഞു പഠിപ്പിച്ചതനുസരിച്ചായിരുന്നു. തെരഞ്ഞെടുപ്പിൽ വന്ന സാമഗ്രികൾ ആണെന്ന് പറയാൻ പറഞ്ഞു. അത് അവിടെ പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ നിക്ഷേപിച്ച പൈസ പിന്നെ അവിടുന്ന് എടുത്തുകൊണ്ടു പോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വേറെ പണമായിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന് പറഞ്ഞാണ് ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത്. പിന്നീടാണിത് പണമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്ക് കെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ അധ്യക്ഷനും ട്രഷററും പറഞ്ഞു. അതോടെയാണ് ഇത് പണം ആണെന്ന് മനസ്സിലായതെന്നും തിരൂർ സതീശ് പറഞ്ഞു. 

Latest Videos

കൊടകര കുഴൽപ്പണ കേസ് ആരോപണത്തിലുറച്ച് നിൽക്കുകയാണ് തിരൂർ സതീശ്. കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്നും തിരൂർ സതീശ് ആവർത്തിച്ചു. പണം കൈകാര്യം ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി പറഞ്ഞു. സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീശ് വെളിപ്പെടുത്തി. തൃശ്ശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നെന്ന് വെളിപ്പെടുത്തിയ സതീശ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിൽ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററാണെന്നും സതീശ് വെളിപ്പെടുത്തി. 

കൊടകര കള്ളപ്പണക്കേസ് രാഷ്ട്രീയ ചർച്ചയാക്കാൻ സിപിഎം, പുനരന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ; ബിജെപിക്ക് തിരിച്ചടി

https://www.youtube.com/watch?v=Ko18SgceYX8

click me!