ഷമ മുഹമ്മദിനെതിരായ ബിജെപി നേതാവിൻ്റെ പരാമർശം; 'അപകീർത്തിപരം', നീക്കം ചെയ്യണമെന്ന് കോടതി

By Web Team  |  First Published Nov 1, 2024, 5:18 PM IST

പരാമർശം അപകീർത്തിപരമാണെന്ന് ദില്ലി ഹൈക്കോടതി പറ‍ഞ്ഞു. എക്സിലും യൂട്യൂബിലുമുള്ള ചർച്ചയുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു.


ദില്ലി: കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരായ പരാമർശം നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ചാനൽ ചർച്ചയിൽ ബിജെപി വക്താവ് സഞ്ജു വെർമ്മ നടത്തിയ പരാമർശം നീക്കാനാണ് കോടതിയുടെ നിർദ്ദേശം. പരാമർശം അപകീർത്തിപരമാണെന്ന് ദില്ലി ഹൈക്കോടതി പറ‍ഞ്ഞു. എക്സിലും യൂട്യൂബിലുമുള്ള ചർച്ചയുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു. ഷമയുടെ ഹർജിയിൽ ചാനലിനും സഞ്ജു വെർമ്മയ്ക്കും കോടതി നോട്ടീസ് അയച്ചു. 

'പൂരത്തിന് ആംബുലൻസിലെത്തിയത് കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേ'; പരിഹസിച്ച് കെ എൻ ബാലഗോപാൽ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!