'മികച്ച ഭൂരിപക്ഷം ഉണ്ടാകും, ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രധാനപ്പെട്ട ദിവസം'

By Web Team  |  First Published Nov 20, 2024, 7:33 AM IST

തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ അല്ല ചർച്ചയായത് എന്ന കാര്യത്തിൽ പരിഭവമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


പാലക്കാട്:  മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യനെറ്റ് ന്യൂസിനോട്. മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർത്ഥന.തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ അല്ല ചർച്ചയായത് എന്ന കാര്യത്തിൽ പരിഭവമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സന്ദീപ് വാര്യർ ഒരു രാത്രി കൊണ്ട് സ്ഥാനാർത്ഥി ആകാൻ വന്നതായിരുന്നുവെങ്കിൽ കൈ കൊടുപ്പ് ഉണ്ടാകില്ലായിരുന്നു എന്നും രാഹുൽ പറഞ്ഞു. 

ഇരട്ട വോട്ട് തടയുമെന്നെ പറയുന്നത് സംഘർഷമുണ്ടാക്കാൻ വേണ്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പരസ്യ വിഷയത്തിൽ സിപിഎം നിലപാട് തട്ടിപ്പാണെന്ന് പറഞ്ഞ രാഹുൽ സന്ദീപ് വാര്യർക്ക് എതിരെ പരസ്യം കൊടുത്തവർ എന്ത് കൊണ്ട് സുരേന്ദ്രൻ്റെ നിലപാടിനെ കുറിച്ച് പരസ്യം കൊടുക്കുന്നില്ലെന്നും ചോദിച്ചു.

Latest Videos

undefined

എന്ത് കൊണ്ട് ബിജെപി സ്ഥാനാർത്ഥി യുടെ നിലപാടിന് എതിരെ പരസ്യം കൊടുത്തില്ല? ഒരു വോട്ട് ആർഎസ്എസ് ന് കുറയുമ്പോൾ മതേതര മുല്യമുള്ള പ്രസ്ഥാനം സന്തോഷിക്കുക അല്ലേ വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ആർഎസ്എസ് ൽ നിന്ന് ഒരാൾ കുറയരുത്. ഒരാൾ കൊഴിഞ്ഞാൽ അവരുടെ തന്നെ സഹോദര സംഘടന കമ്യൂണിസ്റ്റ് ജനതാ പാർട്ടിയിൽ നിൽക്കണം എന്നാണ് സിപിഎമ്മിന്റെ ആ​ഗ്രഹമെന്നും രാഹുൽ വിമർശിച്ചു. 

click me!