വിവരം അറിഞ്ഞിട്ടും മലപ്പുറം എസ് പി കുറ്റം മറച്ചുവച്ചു, നടപടി വേണം; ബാബുരാജിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി

By Web Team  |  First Published Sep 2, 2024, 3:24 PM IST

വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ചുവെച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായി യുവതി വ്യക്തമാക്കിയിരുന്നു. 
 

 The woman filed a complaint against malappuram SP Sasidharan

കൊച്ചി: മലപ്പുറം എസ് പി ശശിധരനെതിരെ പരാതിയുമായി ബാബുരാജിനെതിരെ ലൈംഗിക പീഡനം ആരോപിച്ച യുവതി രം​ഗത്ത്. മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ യുവതി പരാതി നൽകി. വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ചുവെച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായി യുവതി വ്യക്തമാക്കിയിരുന്നു. 

പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോൾ മലപ്പുറം എസ് പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ ബൈജു നോയലിൻ്റെ ആവശ്യം. 2019 ൽ ബലാത്സംഗം നടന്നതായാണ് യുവതിയുടെ മൊഴി. പിന്നീട് 2023 ൽ ഇക്കാര്യം അന്ന് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നു എന്നാണ് യുവതിയുടെ മൊഴിയിലുള്ളത്.

Latest Videos

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റായ യുവതിയാണ് പരാതി നൽകിയത്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. സംവിധായകൻ ശ്രീകുമാർ മേനോനും മോശമായി പെരുമാറിയെന്നും അവ‍ർ പറ‌‌ഞ്ഞു.

നിലവിൽ അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്. ബാബുരാജിൻ്റെ ആലുവയിലെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നാടക പ്രവർത്തക കൂടിയായ നടി സിനിമയിൽ ജൂനിയർ ആർടിസ്റ്റായിരുന്നു. ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർ‍ത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞ് ബാബുരാജാണ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ യുവതി വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. ബാബുരാജ് പിന്നീട് ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ഇന്ന് പറഞ്ഞത്. സംഭവത്തിൽ രഹസ്യമൊഴി നൽകാനും താൻ തയ്യാറാണെന്ന് അവർ പറഞ്ഞു.

താൻ കൊച്ചി ഡിസിപിയായിരിക്കുമ്പോൾ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരൻ സ്ഥിരീകരിച്ചിരുന്നു. പെൺകുട്ടിയോട് പരാതിപ്പെടാൻ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ലെന്നും എസ്‌പിയും വ്യക്തമാക്കിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണം, പ്രത്യേക കോടതി സ്ഥാപിക്കണം; ഹൈക്കോടതിയിൽ ഹർജി

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image