കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം; പ്രതി കഴുത്തു മുറിച്ചു

By Web TeamFirst Published Oct 30, 2024, 3:11 AM IST
Highlights

2012 ൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ വാറണ്ട് പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുമ്മിൾ സ്വദേശിയായ റിജു ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. സ്ത്രീ പീ‍ഡനക്കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം.

2012ൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയാണ് കുമ്മിൾ സ്വദേശി റിജു. കേസിൻ്റെ വിചാരണാ നടപടികൾക്കായി പ്രതി കോടതിയിൽ ഹാജരായില്ല. ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് കടയ്ക്കൽ പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയത്. സ്റ്റേഷനിലെത്തിയ റിജു കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി.

Latest Videos

ജയിലിൽ കിടക്കാൻ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിജുവിന്‍റെ മൊഴി. സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

READ MORE: കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് ഓയിൽ എത്തിക്കാൻ ശ്രമം; കാത്തുനിന്ന് പൊലീസ്, മൂന്നം​ഗ സംഘം പിടിയിൽ

click me!