സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതു സമ്മതം പിൻവലിച്ചു

By Web Team  |  First Published Nov 4, 2020, 12:19 PM IST

സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്.


തിരുവനന്തപുരം: സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു. 

തുടര്‍ന്ന് വായിക്കാം: ഇഡി അധികാരപരിധി വിടരുത്; നയപരമായ അവകാശം അടിയറവ് വെക്കില്ല, അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി... 
 

Latest Videos

undefined

കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. കേരളത്തിൽ സിബിഐയുടെ ഇടപെടലുകൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.  കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നും ആരോപണം ശക്തമായിരുന്നു. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകൾ നടത്തി സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് ഇറക്കാമെന്നായിരുന്നു പാര്‍ട്ടി ധാരണ. 

മഹാരാഷ്ട്ര ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്തിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല. നാല് സംസ്ഥാനങ്ങൾക്ക് ശേഷം കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്ത് കളയാൻ തീരുമാനിക്കുകയാണ്. 

click me!