പ്രതിയെ പിടിച്ചപ്പോൾ ജീപ്പ് സ്ത്രീകൾ തടഞ്ഞു; വനിതാ പൊലീസില്ലാത്തത് തിരിച്ചടിയായി, തെരച്ചിലിന് 50 അം​ഗ സംഘം

By Web Team  |  First Published Nov 16, 2024, 10:01 PM IST

പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുമ്പോൾ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. 


കൊച്ചി: പൊലീസിനെ ആക്രമിച്ചാണ് കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു. തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നു. മണ്ണിൽ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറയുന്നു. രണ്ടു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ സന്തോഷ്‌ ശെൽവമാണ് രക്ഷപ്പെട്ടത്. നിലവിൽ മണികണ്ഠൻ മണ്ണഞ്ചേരി എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, പ്രതി ചാടിപ്പോയ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് പൊലീസ്. 

പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുമ്പോൾ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രക്ഷപ്പെടുത്തിയത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണെന്നും പൊലീസ് പറയുന്നു. എന്നാൽ വനിതാ പോലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി പറയുന്നു. അതേസമയം, പ്രതിക്കായി രാത്രിയും തെരച്ചിൽ തുടരും. റെയിൽവേ പൊലീസിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും തുടരുകയാണ്. 50 അംഗ പൊലീസ് സംഘമാണ് തെരച്ചിൽ നടത്തുന്നത്. 

Latest Videos

undefined

നടി കസ്തൂരി അറസ്റ്റിൽ; ഹൈദരാബാദിൽ ഒളിവിലായിരുന്നു താരം, അറസ്റ്റ് തെലുങ്കർക്കെതിരെയുള്ള പരാമർശത്തിൽ

ഫേസ്ബുക്കിൽ സ്വാ​ഗതം ചെയ്തതിന് പിന്നാലെ സന്ദീപ് വാര്യർ പാണക്കാട്ടേക്ക്; നാളെ രാവിലെ തങ്ങളുമായി കൂടിക്കാഴ്ച്ച

https://www.youtube.com/watch?v=Ko18SgceYX8

click me!