കൊച്ചിയില്‍ പൊലീസിന്‍റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ,ഇന്നലെ406 കേസുകള്‍,മദ്യപിച്ച് വാഹനമോടിച്ചതിന് 221 കേസുകള്‍

By Web TeamFirst Published Dec 10, 2023, 12:17 PM IST
Highlights

അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 93 കേസുകളെടുത്തു.മയക്കുമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 40 കേസുകളാണെടുത്തത്

എറണാകുളം: കൊച്ചിയില്‍ വാഹനാപകടങ്ങള്‍ക്കും മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ നടപടി ശക്തമാക്കി  പൊലീസ്.ഡിസിപി സുദര്‍ശന്‍റെ നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനില്‍  406 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മദ്യപിച്ചു വാഹനം ഓടിച്ചതിന് 221 കേസുകളും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 93 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 32 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മയക്കുമരുന്ന് വില്പനയും ഉപയോഗത്തിലും 40 കേസുകളും നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയ്ക്കും  20 കേസുകളും രജിസ്റ്റര്‍ ചെയ്തു.ക്രിസ്മസ് പുതുവത്സര ആഘോഷം കൂടി കണക്കിലെടുത്ത്  വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

മത വിദ്വേഷ പ്രചരണക്കേസിൽ മുൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പിടിയിൽ.പൊന്നാനി കാലടി സ്വദേശി വി കെ പ്രഭാകരനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.  തിരുമിറ്റക്കോട് പഞ്ചായത്തിൽ വെള്ളടിക്കുന്നിലെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് മത സൗഹാർദ്ദം തകർക്കുന്ന തരത്തിൽ ലഘുലേഖ പ്രചരിപ്പിച്ചത് പ്രഭാകരനാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഡി വൈ എസ് പി സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ എടപ്പാളിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.  ലഘുലേഖ പ്രചരിപ്പിച്ചതിന് പുറമെ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് വകുപ്പുകൾക്കും ഇയാൾ പരതികൾ ഊമക്കത്തുകളാക്കി അയച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സുഹൃത്തിന് ഓഡിറ്റോറിയം നിർമ്മാണ കരാർ നൽകാത്തതിലെ പകയാണ് കുറ്റകൃത്ത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Latest Videos

click me!