ശബരിമല വിമാനത്താവളത്തിന്‍റെ സാമൂഹികാഘാത പഠനം അടുത്ത ആഴ്ച തുടങ്ങും, മൂന്ന് മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കും

By Web TeamFirst Published Oct 4, 2024, 12:51 PM IST
Highlights

തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ 15 അംഗ സംഘമാണ് പഠനം നടത്തുന്നത്

എറണാകുളം:  നിർദിഷ്ട  ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം അടുത്ത ആഴ്ച തുടങ്ങും. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ 15 അംഗ സംഘമാണ് പഠനം നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകുകയാണ് ലക്ഷ്യം.

സെപ്റ്റംബർ 10നാണ് വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പിനും സാമൂഹികഘാത പഠനത്തിലുമുള്ള ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. എരുമേലി മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉള്ളത്.2023 ഇറങ്ങിയ വിജ്ഞാപനം ഹൈക്കോടതി നിർദ്ദേശ പ്രകാരം റദ്ദാക്കിയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. അന്ന് പഠനത്തിന് നിയോഗിച്ച ഏജൻസിക്കെതിരെ ബിലീവേഴ്സ് ഈസ്റ്റൺ സഭയുടെ കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Latest Videos

സ്ഥലം ഏറ്റെടുപ്പും സാമൂഹിക പഠനവും വേഗത്തിൽ പൂർത്തിയാക്കി വിമാനത്താവളം പദ്ധതിയുടെ നടപടികളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ

click me!