രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു എഞ്ചിൻ മുറിയിൽ നിന്ന് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയർഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയർഇന്ത്യ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു എഞ്ചിൻ മുറിയിൽ നിന്ന് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തുകയായിരുന്നു. അതേസമയം, യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പുക കണ്ടെത്തിയതിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8