'കൈവിരൽ ചവിട്ടിയരച്ചു, കണ്ഠനാളത്തിൽ വിരലമർത്തി, നെഞ്ചിൽ ചവിട്ടി'; സിദ്ധാർത്ഥൻ നേരിട്ടത് അതിക്രൂരപീഡനങ്ങള്‍

By Web TeamFirst Published Mar 10, 2024, 6:13 AM IST
Highlights

കണ്ഠനാളത്തിൽ അമർത്തിയതിനെ തുടർന്ന് രൂക്ഷമായ തൊണ്ടവേദയായിരുന്നു. ദാഹജലം പോലും സിദ്ധാർത്ഥന് കുടിക്കാനായില്ല. അടിവസ്ത്രം മാത്രം ധരിപ്പിച്ചു. 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ അതിക്രൂര പീഡനങ്ങളെന്ന് ആന്റി റാ​ഗിം​ഗ് സ്ക്വാഡ് റിപ്പോർട്ട്. പ്രതികളുടെ മർദന മുറയും പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന പ്രധാന പ്രതി സിൻജോയുടെ ഭീഷണിക്കും മുമ്പിൽ എല്ലാവരും വായടച്ചു നിന്നു. യുജിസിയുടെ ഹെൽപ് ലൈൻ നമ്പറിലേക്ക് എത്തിയ പേരില്ലാ പരാതികളാണ് ആൾക്കൂട്ട വിചാരണ പുറംലോകം അറിയാൻ കാരണം.
എല്ലാ റിപ്പോർട്ടിലും സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. 

കൈവിരൽ നിലത്തു വിടർത്തിവച്ച് ചവിട്ടിയരച്ചു. നിലവിളി കേട്ടെന്ന് മൊഴിയുണ്ട്. ഭീഷണിയിൽ പേടിച്ചു. കണ്ഠനാളത്തിൽ അമർത്തിയതിനെ തുടർന്ന് രൂക്ഷമായ തൊണ്ടവേദയായിരുന്നു. ദാഹജലം പോലും സിദ്ധാർത്ഥന് കുടിക്കാനായില്ല. അടിവസ്ത്രം മാത്രം ധരിപ്പിച്ചു. നെഞ്ചത്ത് ചവിട്ടേറ്റ് പിറകോട്ട് തലയടിച്ചു വീണു. കൈവിരൽ നിലത്തു വിടർത്തിവച്ച്, ചെരുപ്പിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. കണ്ഠനാളത്തിൽ വിരലമർത്തിയായിരുന്നു സിൻജോയുടെ മർമ്മ പ്രയോഗം.

Latest Videos

എവിടെയും പിടിക്കാതെ മുട്ടിൽ നിർത്തിക്കൽ. വേദനകൊണ്ട് പുളഞ്ഞ് നിലത്തു വീഴുമ്പോൾ, കൂട്ടമായി തല്ലും ചവിട്ടും ആക്രോശവും. ഇരുട്ടിൻ്റെ മറവിൽ പ്രതികളുടെ കൊടും ക്രൂരത. 21-ാം നമ്പർ മുറിയിൽ നിന്ന് നിലവിളി കേട്ടെന്ന് മൊഴിയുണ്ട്. വേദനകൊണ്ട് പുളഞ്ഞ സിദ്ധാർത്ഥൻ്റെ കരച്ചിലായിരുന്നു അത്. ശേഷം കോണിപ്പടിയിലൂടെ വലിച്ചിഴച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക്. ഉറങ്ങിയവരെ ഏഴുന്നേൽപ്പിച്ചു. എല്ലാവരും കാൺകെ സമാനതകളില്ലാത്ത ക്രൂരത. ആരും ഒന്നും കണ്ടിട്ടില്ലെന്നും കേട്ടിട്ടില്ലെന്നും ശ്യാം കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ താക്കീത്. പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് പ്രധാന പ്രതി സിൻജോയുടെ ഭീഷണി.

അവശനായ സിദ്ധാർത്ഥൻ മൂടിപ്പുതച്ചുറങ്ങി. വെള്ളവും പോലും ഇറക്കാനായില്ല. 18ന് രാവിലെയും തൊണ്ടവേദനയുള്ളതായി ശ്യാംകൃഷ്ണ, അഖിൽ എന്നിവരോട് സിദ്ധാർത്ഥ് പറഞ്ഞിരുന്നു. സിദ്ധാർത്ഥൻ കുളിമുറിയിലേക്ക് പോകുന്നത് കണ്ടത് ഒരു വിദ്യാർത്ഥി മാത്രം. പിന്നെ കണ്ടത് ജീവൻറം തുടിപ്പൻ്റ് കുളിമുറിയിൽ തൂങ്ങി നിൽക്കുന്ന സിദ്ധാർത്ഥനെ. 130 വിദ്യാർത്ഥികളുള്ള ഹോസ്റ്റലിൽ മറ്റാരും കണ്ടില്ലേ എന്ന ചോദ്യം ബാക്കി. കൂട്ടത്തിൽ ഒരുവൻ പോലും പ്രതികളെ തടയാത്തതും, എല്ലാ കണ്ടു നിന്നതും മൂന്ന് ദിവസം എല്ലാം മൂടിവെച്ചതും മനുഷ്യത്വരഹിമായിപ്പോയെന്നാണ് യുജിസിക്ക് നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!