SFI : 'അയ്യോ അച്ഛാ പോകല്ലേയെന്ന് പറയേണ്ടതില്ല', ഗവർണർ പദവി ഒഴിയട്ടെ; മുഖ്യമന്ത്രി ഏറ്റെടുക്കണം: എസ് എഫ് ഐ

By Web Team  |  First Published Dec 13, 2021, 5:18 PM IST

ഗവര്‍ണര്‍ ചാന്‍സലറാകണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും സാനു ചൂണ്ടികാട്ടി. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആവശ്യപ്പെട്ടു


ദില്ലി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ (Arif Mohammad Khan Governor) രൂക്ഷ വിമർശനവുമായി എസ് എഫ് ഐ (SFI) അഖിലേന്ത്യാ അധ്യക്ഷൻ വി പി സാനു (VP Sanu) രംഗത്ത്. ചാൻസലർ പദവി ഏറ്റെടുക്കാൻ സംസ്ഥാന സ‍ർക്കാരിനോട് ആവശ്യപ്പെട്ടത് അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സാനു അയ്യോ അച്ഛാ പോകല്ലെയെന്ന് ഗവർണറോട് പറയേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ഗവർണർ ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്നും അത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകുമെന്നും എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഗവര്‍ണര്‍ ചാന്‍സലറാകണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും സാനു ചൂണ്ടികാട്ടി. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആവശ്യപ്പെട്ടു.

Latest Videos

undefined

ചാൻസലർ പദവി റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് കാനം, ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് കോടിയേരി

നേരത്തെ സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരും ഗവ‍ർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്നും ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നുംകോടിയേരി കൂട്ടിച്ചേർത്തു. 'സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസലർ. ചാലൻസറുടെ പദവിയിൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ഗവർണർ തന്നെ ചാൻസലർ പദവിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കുമെന്നും'' കോടിയേരി കൂട്ടിച്ചേർത്തു.

ചാൻസലർ പദവി ഭരണഘടനാ പദവിയല്ലെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതിരൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വയ്ക്കാൻ  നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിർബന്ധിക്കരുതെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചു. 

വിസി നിയമനത്തിൽ കത്തെഴുതിയില്ലേ? എന്നിട്ട് തുടരാനാകുമോ? മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

അതേ സമയം സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണ്ണർ. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്.

സർവകലാശാല വിവാദം: ജുഡീഷ്യൽ അന്വേഷണം വേണം, 'സിപിഎം-ബിജെപി തർക്കം ഇടനിലക്കാർ പരിഹരിക്കുമല്ലോ'

എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്. 

കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല.വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവര്‍ണ്ണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവര്‍ണ്ണര്‍ രാജ്ഭവൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല.

click me!