Latest Videos

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

By Web TeamFirst Published Jun 27, 2024, 8:09 PM IST
Highlights

ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗനവാടികൾക്കും അവധിയായിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് നാളെ ജൂൺ 28 ന് അവധി പ്രഖ്യാപിച്ചത്. ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗനവാടികൾക്കും അവധിയായിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

അവധിയൊന്നുമില്ല! 'ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു'; ജില്ലാ കളക്ടറുടെ മറുപടി, വൈറൽ

 

 

click me!