സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി, 'ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നു'

By Web TeamFirst Published Feb 9, 2024, 12:43 PM IST
Highlights

ജോലിക്ക് കയറുന്നവരെ പ്രശ്നമുള്ളൂ, പിന്നെ ഒന്നും കാര്യമില്ല . ഒരിക്കൽ ഡയറക്ടറേറ്റിൽ പോയി നോക്കി.  50 ശതമാനം ആളുകളുമില്ല. 

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. പല ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടാമറിയാമെന്നും മന്ത്രി വിമർശിച്ചു. 'എല്ലാ ചെറുപ്പക്കാർക്കും ഇന്ന് സർക്കാർ ജോലി വേണം. വലിയ കുഴപ്പമില്ലാതെ പെൻഷൻ കിട്ടി ജീവിച്ചു പോകാൻ വേണ്ടിയാണിത്. ജോലിക്ക് കയറുന്നവരെ പ്രശ്നമുള്ളൂ, പിന്നെ ഒന്നും കാര്യമില്ല . ഒരിക്കൽ ഡയറക്ടറേറ്റിൽ പോയി നോക്കി.  50 ശതമാനം ആളുകളുമില്ല.

സർക്കാർ ഉദ്യോഗസ്ഥർ പരസ്പര സഹകരണ സംഘമാണ്. ഇങ്ങനെ പറയാൻ കാരണമുണ്ട്. ഒരു പഞ്ചായത്ത് ഓഫീസ് പോയാൽ ഉദ്യോഗസ്ഥരെ കാണാൻ കിട്ടുന്നില്ലെങ്കിൽ കണ്ടെത്താൻ പറ്റില്ല.വരാത്തത് എന്തെന്ന് ചോദിച്ചാൽ എന്തെല്ലാം കാരണങ്ങളാണ് പറയുന്നത്. പലർക്കും മറ്റുള്ളവരുടെ ഒപ്പു പോലും ഇടാൻ അറിയാം. സർക്കാർ ഉദ്യോഗസ്ഥർ പരസ്പര സഹകരണ സംഘമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. താൻ ആരെയും സസ്പെൻഡ് ചെയ്തില്ല. സസ്പെൻഡ് ചെയ്താൽ നന്നാവാൻ പോകുന്നില്ല. ഇതൊക്കെയാണ്, ജോലിയില്ലാതെ ശമ്പളം വാങ്ങുന്നതാണ് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു പഠിക്കുന്നത്'. വലിയ കുഴപ്പമില്ലാതെ സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ മാറിയിട്ടുണ്ടെന്നും മന്ത്രി ഒടുവിൽ കൂട്ടിച്ചേർത്തു. 

Latest Videos

 

 

click me!