ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

By Web Team  |  First Published Nov 15, 2020, 7:15 AM IST

തീർത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലെ തീർഥാടകർക്ക് പ്രവേശനമുണ്ടാകു.


പത്തനംതിട്ട: തീർത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലെ തീർഥാടകർക്ക് പ്രവേശനമുണ്ടാകു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നാണ്.

16 ന് പുതിയ മേൽശാന്തിയാകും നട തുറക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ, സന്നിധാനത്തോ തങ്ങാൻ അനുമതിയില്ല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതിയുള്ളത്.

Latest Videos

click me!