ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്

By Web Team  |  First Published Oct 20, 2024, 4:02 PM IST

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു


കൊല്ലം : പുനലൂർ മൂവാറ്റുപുഴ റോഡിൽ പൊൻകുന്നം എലിക്കുളത്ത് ശബരിമല തീർത്ഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കാറിലും ഓട്ടോയിലും ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശിക്കും ജിഷ്ണുവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ രവി, ഉഷ, പെണ്ണമ്മ എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഡോക്ടർമാർ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിട്ടു, 'ഇന്ന് അവധി ഞങ്ങൾ ടൂറിലെന്ന്' ബോർഡ് വെച്ച് കോൺഗ്രസ്

Latest Videos



 

click me!