തീർത്ഥാടന ടൂറിസം മേഖലയിൽ പുത്തൻ ചുവടുവെയ്പ്പ്; 5 ഭാഷകളിലായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് 

By Web Team  |  First Published Dec 12, 2024, 8:31 AM IST

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ശബരിമല മൈക്രോ സൈറ്റ് ഒരുക്കിയിരിക്കുന്നത്. 


തിരുവനന്തപുരം: തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവെയ്പ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന  ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി വളരെ വിപുലമായ ഒരു മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ശബരിമലയിലെ ആചാരങ്ങൾ, ഉത്സവങ്ങൾ, പൂജാ വിവരങ്ങൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റിൽ ലഭ്യമാണ്. ശബരിമലയിലേയ്ക്ക് എരുമേലി, ചാലക്കയം, വണ്ടിപ്പെരിയാർ തുടങ്ങിയ റൂട്ടുകളിലൂടെ എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും കേരളത്തിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളും ശബരിമലയുടെ ചരിത്രവും ഫോട്ടോ, വീഡിയോ ഗ്യാലറികളുമെല്ലാം മൈക്രോ സൈറ്റിൽ ലഭ്യമാണ്.  

READ MORE: ശബരിമലയിൽ പുതിയ അരവണ പ്ലാൻ്റ് സ്ഥാപിക്കും: സാധ്യതാ പഠനം പൂർത്തിയായി, ഉൽപ്പാദനം നാല് ലക്ഷം ടിന്നാക്കുക ലക്ഷ്യം

click me!