പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല 

By Web TeamFirst Published Dec 27, 2023, 4:22 PM IST
Highlights

ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേ‍ര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും. 

പത്തനംതിട്ട : പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടയ്ക്കുന്നതിനാലാണ് നിയന്ത്രണമേ‍ര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും. 

41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു.  തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നുണ്ടായിരുന്നില്ല. രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് മാത്രമേ തുറക്കു. അതിനാൽ തീർത്ഥാടകരുടെ വരവും കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ടെന്ന പരാതി തുടക്കത്തിൽ കേട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല. 

Latest Videos

 

 


 

 

click me!