ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

By Web TeamFirst Published Jul 2, 2024, 1:59 PM IST
Highlights

മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുകയാണ്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം, പ്രതികരിച്ച് വി വസീഫ്

https://www.youtube.com/watch?v=Ko18SgceYX8


 

click me!