Latest Videos

അവധിയൊന്നുമില്ല! 'ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു'; ജില്ലാ കളക്ടറുടെ മറുപടി, വൈറൽ

By Web TeamFirst Published Jun 27, 2024, 7:42 PM IST
Highlights

രക്ഷിതാക്കളും വിദ്യാർഥികളുമടക്കകം   നിരവധിപ്പേരാണ് കളക്ടറുടെ പേജുകളിൽ അവധിയുണ്ടോ എന്നന്വേഷിച്ചെത്തുന്നത്. ഇതോടെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റിട്ടിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടർ. 

പത്തനംതിട്ട : സംസ്ഥാനത്ത് പെരുമഴയെങ്കിൽ ജില്ലാ കളക്ടർമാരുടെ പേജുകളിൽ കമന്റ് മഴയാണ്. എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യം. നാളെ അവധിയുണ്ടാകുമോ? മഴ ശക്തമായ സാഹചര്യത്തിൽ പത്തനംതിട്ടയടക്കം 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിരുന്നു.  തെക്കൻ ജില്ലകളിൽ ഇന്ന് മഴയൽപ്പം മാറിയിട്ടുണ്ട്. എങ്കിലും ജില്ലാ കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കമന്റുകൾ നിറയുകയാണ്.  രക്ഷിതാക്കളും വിദ്യാർഥികളുമാണ് കളക്ടറുടെ പേജുകളിൽ  അവധിയുണ്ടോ എന്നന്വേഷിച്ചെത്തുന്നത്. ഇതോടെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റിട്ടിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടർ. ''Green ആണ് മക്കളെ ..ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു' എന്നാണ് കളക്ടറുടെ കമന്റ്. നിരവധിപ്പേരാണ് പത്തനംതിട്ട ജില്ലാകളക്ടറുടെ ഈ കമന്റിന് മറുപടി നൽകുന്നത്. ചിലരെല്ലാം നാളെ കൂടി അവധി തരൂ എന്നഭ്യർത്ഥിക്കുമ്പോൾ മറ്റു ചിലർ കളക്ടറുടെ കമന്റിന് ലൈക്കടിക്കുന്നു. 

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി, പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പിന്തുണ ആവശ്യപ്പെട്ടു; ധനമന്ത്രി

 

സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 9 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

27-06-2024: വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

27-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
28-06-2024:  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

click me!