'കായലരികത്ത് വലയെറിഞ്ഞപ്പോ വളകുലുക്കിയ സുന്ദരി', പാട്ടുപാടി അൻവർ പറഞ്ഞത്! 'ഒന്നേമുക്കാൽ കൊല്ലം എംഎൽഎ ഉണ്ടാകും'

By Web TeamFirst Published Sep 26, 2024, 10:59 PM IST
Highlights

മരിച്ചില്ലെങ്കിൽ അടുത്ത ഒന്നേമുക്കാൽ കൊല്ലം കൂടി എന്തായാലും എം എൽ എ അൻവ‍ർ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു

മലപ്പുറം: മുഖ്യമന്ത്രിക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശനം നടത്തിയ വാർത്താ സമ്മേളനത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാട്ടുപാടി പി വി അൻവറിന്‍റെ മറുപടി. 'കായലരികത്ത് വലയെറിഞ്ഞപ്പോൾ, വളകുലിക്കിയ സുന്ദരി' പാട്ട് പാടിയ അൻവർ, എം എൽ എ സ്ഥാനം രാജിവയ്ക്കുമെന്ന പൂതി ആർക്കും വേണ്ടെന്ന് വ്യക്തമാക്കി. എല്‍ ഡി എഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിലമ്പൂര്‍ എം എൽ എ, സി പി എം പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

'ഇന്നോവ, മാഷാ അള്ള', പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

Latest Videos

എം എൽ എ എന്ന മൂന്നക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എം എൽ എ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വിവരിച്ചു. മരിച്ചില്ലെങ്കിൽ അടുത്ത ഒന്നേമുക്കാൽ കൊല്ലം കൂടി എന്തായാലും എം എൽ എ അൻവ‍ർ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

വീഡിയോ കാണാം

അതേസമയം വിവാ​ദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പി വി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എം എൽ എ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ ആവർത്തിച്ചു.

അതിനിടെ പി വി അൻവർ എം എൽ എ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സി പി എമ്മിൻ്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിൻ്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും എൽ ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.

'രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനം', രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തിന്‍റെ കാരണവും പറഞ്ഞ് അൻവർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!