ഗവര്‍ണര്‍ ഇടപെടുന്നു; 'സ്ഥിതി അതീവ ഗൗരവകരം', അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

By Web TeamFirst Published Sep 11, 2024, 2:44 PM IST
Highlights

വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോർത്തൽ ആരോപണം സർക്കാരിനെതിരെ ആരോപണമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്നും നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നൽകി. സ്വയം ഫോണ്‍ത്തൽ സമ്മതിച്ച പി വി അൻവറിനെതിരെയും കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ ആരോപണം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഫോണ്‍ ചോർത്തൽ ഉന്നയിച്ചത്. എഡിജിപി മന്ത്രിമാരുടെ ഉള്‍പ്പടെ ഫോണ്‍ ചോർത്തിയെന്ന ആരോപണം ഉന്നലധികം പ്രാവശ്യം അൻവർ ഉന്നയിച്ചു. മാവോയിസ്റ്റ് നിരീക്ഷണത്തിന്‍റെ മറവിൽ ഫോണ്‍ ചോർത്തിയെന്നാണ് ആരോപണം. അതൊടൊപ്പം താൻ ഫോണ്‍ ചോർത്തിയതായി സ്വന്തമായി അൻവർ അവകാശപ്പെടുകയും ചെയ്തു. ഗുരുതരമായ രണ്ടാരോപണങ്ങള്‍ പുറത്തുവന്നിട്ടും സർക്കാർ ഒരന്വഷണവും നടത്താതിരിക്കുമ്പോഴാണ് ഗവർണർ വിഷയം ഏറ്റെടുക്കുന്നത്. ഭരണകക്ഷി എംഎൽഎ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിൽ സ്ഥിരി അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ പറയുന്നു. 

Latest Videos

സർക്കാർ തലങ്ങളിൽ തന്നെ അവിഹിതമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. അൻവറും സുജിത്ത് ദാസും തമ്മിൽ പുറത്തുവന്ന ശബ്ദരേഖ പൊലീസും ക്രിമിനലുകളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്. ഫോണ്‍ ചോർത്തിയെന്ന അവകാശപ്പെട്ട എംഎൽഎയ്ക്കെതിരെയും നടപടി വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. ഗുരുതരമായ ആരോപങ്ങൾ ഉയർന്നിട്ടും എഡിജിപിക്കെതിരെയോ, ഫോണ്‍ ചോർത്തിയെന്ന് അവകാശവാദമുന്നയിച്ച എംഎൽഎക്കതിരെയോ കേസെടുക്കാത ഡിജിപി റിപ്പോർട്ടവരട്ടെയെന്ന പറഞ്ഞിരിക്കുന്ന മുഖ്യമന്ത്രിക്ക് അതിന് മുന്നേ ഇക്കാര്യത്തിൽ ഗവർണര്‍ക്ക് വിശദീകരണം നൽകേണ്ടിവരും. ഫോണ്‍ ചോർത്തലിന് ഡിജിപിയുടെയും സർക്കാരിന്‍റെ അനുമതി വേഗം. ഇതില്ലാതെ ചോർത്തൽ നടന്നിട്ടുണ്ടോയെന്ന് രേഖകള്‍ പരിശോധിച്ച് ഗവർണർക്ക് മറുപടി നൽകേണ്ടിവരും. 

അതേസമയം, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അടക്കം അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഉടൻ ആരംഭിക്കും. തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തിൽ അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. എന്നാൽ അൻവർ അജിത്കുമാറിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്.  

Also Read: 'മുഖ്യമന്ത്രി കാണാതെ ഇന്‍റലിജൻസ് റിപ്പോര്‍ട്ട് പൂഴ്ത്തി'; എഡിജിപിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി വി അൻവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!