മുഖ്യമന്ത്രിയുടെ ലേഖനത്തിനെതിരെ അൻവർ; 'എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറഞ്ഞില്ല, മലപ്പുറത്തെ അപമാനിച്ചു'

By Web TeamFirst Published Sep 30, 2024, 7:53 PM IST
Highlights

ക്രൈംബ്രാഞ്ജ് എഡിജിപിയെ കണ്ടു. ശുപാർശ ഡിജിപിക്കു നൽകിപ്പിച്ചു. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോ​ഗത്തിലാണ് അൻവറിന്റെ പരാമർശം. 

കോഴിക്കോട്: മത സൗഹാർദത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ എംഎൽഎ. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോ​ഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേയും എഡിജിപി എംആർ അജിത് കുമാറിനെതിരേയും അൻവർ വിമർശനം ആവർത്തിച്ചത്. മുഖ്യമന്ത്രിയുടെ സ്വർണം പിടിക്കൽ പരാമർശത്തിനെതിരേയും അൻവർ രൂക്ഷമായി വിമർശിച്ചു. ദി ഹിന്ദു ദിനനപത്രത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. കരിപ്പൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് ഇക്കാര്യം മലയാള മാധ്യമങ്ങളോട് പറഞ്ഞില്ല. ഇംഗ്ലീഷ് മാധ്യമത്തിലൂടെ പറഞ്ഞത് ദില്ലിയെ അറിയിക്കാനാണെന്നും അൻവർ പറഞ്ഞു. 

മാമിക്കേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനൽ വൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും പറഞ്ഞ അൻവർ കണ്ണൂരിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിലും പ്രതികരിച്ചു. കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗൺസിലിംഗിൽ ആഷിർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രത്യക്ഷ്യമായെന്നും അൻവർ പറഞ്ഞു. 

Latest Videos

ഈ നാട്ടിൽ നന്നായി ജീവിക്കാൻ കഴിയും എന്ന് നമ്മൾ വിചാരിക്കണ്ട. നൂറിലേറെ പേർ ഇല്ലാത്ത എംഡിഎംഎ കേസിൽ ഉൾപ്പെട്ടു. നിരവധി പൊലീസുകാർ ആണ് എംഡിഎംഎ കച്ചവടം ഇപ്പോൾ ചെയ്യുന്നത്. സുജിത് ദാസിനെപോലെ ചിലർ ആണിങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഹിന്ദു ലേഖനത്തിൽ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. പൊലീസിന് മയക്കുമരുന്ന് ബന്ധമുണ്ട്. മത സൗഹാർദത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. അതും ആർഎസ്എസുമായി സഹകരിച്ച്. നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടു. ഇത് പോരാളികളുടെ നാടാണ് എന്നോർക്കണം. സിപിഎമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ പറഞ്ഞു. 

‍എംആർ അജിത് കുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് തെളിഞ്ഞു. അത് പോരെ സസ്‌പെൻഡ് ചെയ്യാൻ, പക്ഷെ ചെയ്യില്ല. അജിത് കുമാർ വാങ്ങിയ ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ നോക്കിയാൽ എല്ലാം മനസിലാക്കാം. ജനപ്രതികൾക്ക് ന്യായമായ ഒരു വിഷയത്തിലും ഇടപെടാൻ പറ്റാത്ത അവസ്ഥയാണ്. പൊലീസ് മിക്കവാറും സഹകരിക്കില്ല. മിക്കതിലും അന്യായത്തിന്റെ ഭാഗത്ത്‌ പി ശശി ഉണ്ടാകും. വിക്രമൻ എന്നാണ് എക്‌സൈസ് വെബ് സൈറ്റിൽ പേര് കാണുന്നത്..അജിത് കുമാറിനെ സസ്പെന്റ് ചെയ്യില്ല. മറ്റൊരു കസേര കൊടുത്ത് ഇരുത്തും. സത്യ സന്ധരായ പൊലീസ് ഓഫീസർമാരുടെ കയ്യിൽ ഒരു കേസ് ഫയലും എത്തില്ലെന്നും പിവി അൻവർ പറഞ്ഞു.

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് നൽകിയത് ഇടക്കാല ജാമ്യം, അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണം, വിധി പകർപ്പ് പുറത്ത്

https://www.youtube.com/watch?v=Ko18SgceYX8

click me!