1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം, ബന്ധുക്കളെ അറിയിച്ചു

By Web TeamFirst Published Sep 30, 2024, 10:24 PM IST
Highlights

1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്.

പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്. മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയത്. മരിക്കുമ്പോൾ തോമസ് ചെറിയാന് പ്രായം 22 മാത്രമായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്.

തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷൈജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു.  പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു. 2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

Latest Videos

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത 3 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!