20000 രൂപ കൈക്കൂലി; അന്വേഷണം നേരിടുന്ന പ്രൊഫസർ റിപ്പബ്ലിക് ദിന പരിപാടിയിൽ; സംഭവം പെരിയ കേന്ദ്രസര്‍വകലാശാലയില്‍

By Web TeamFirst Published Jan 26, 2024, 7:48 PM IST
Highlights

 വൈസ് ചാൻസലർ ഇൻ ചാർജ് പൊഫ. കെ സി ബൈജു ഉൾപ്പടെ ഉള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രൊഫസർ സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുത്തത്.

കാസർകോട്: കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലുള്ള കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല പ്രൊഫ എകെ മോഹൻ സർവ്വകലാശാലയിലെ റിപ്പബ്ല്ളിക് ദിന പരിപാടിയിൽ. പരിപാടിയിൽ പങ്കെടുക്കുക മാത്രമല്ല, അധ്യാപകർ ഒരുമിച്ചുള്ള ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. വൈസ് ചാൻസലർ ഇൻ ചാർജ് പൊഫ. കെ സി ബൈജു ഉൾപ്പടെ ഉള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രൊഫസർ സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുത്തത്. താൽക്കാലിക അധ്യാപന നിയമനം പുതുക്കുന്നതിനായി 20,000 രൂപ വാങ്ങുന്നതിനിടെയാണ് കർണാടക മൈസൂർ സ്വദേശിയായ എകെ മോഹൻ വിജിലൻസ് പിടിയിലായത്.പ്രൊഫസർക്കെതിരെ  സർവ്വകലാശാല ഇൻ്റേണൽ വിജിലൻസ് കമ്മിറ്റിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos

click me!