മകരവിളക്കിനൊരുങ്ങി സന്നിധാനം; തിരക്ക് നിയന്ത്രിക്കാൻ വെർച്ച്വൽ ക്യൂ 50,000 ആയി ചുരുക്കി

By Web TeamFirst Published Jan 14, 2024, 6:45 AM IST
Highlights

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ചൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. 

പത്തനംതിട്ട: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ച് വരികയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. ഇവർക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. മകരവിളക്കിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

കുടുംബ സമേതം പിന്നീട് സന്ദർശിക്കുമെന്ന് അഖിലേഷ്; അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!