അത്ഭുതപ്പെട്ട് ജാവദേക്കർ, ഇപിക്കെതിരായ നടപടിയിൽ സിപിഎമ്മിനെതിരെ രൂക്ഷ പ്രതികരണം; 'തൊട്ടുകൂടായ്മ, അസഹിഷ്ണുതയും'

By Web Team  |  First Published Sep 1, 2024, 3:42 PM IST

സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു

prakash javadekar reaction on cpm action against ep jayarajan ldf

ദില്ലി: എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ രംഗത്ത്. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കർ പ്രതികരിച്ചത്. സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു.

ബി ജെ പി പ്രഹാരിയായ പ്രകാശ് ജാവദേക്കർ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇ പി ജയരാജനെ കണ്ടത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇ പി ജയരാജൻ തന്നെ രംഗത്തെത്തുകയും ചെയ്തു. വീട്ടിലെത്തിയ ജാവദേക്കറെ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു വോട്ടെടുപ്പിനിടെ ഇ പി തുറന്നുപഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസത്തെ ഇ പിയുടെ തുറന്നുപറച്ചിൽ എൽ ഡി എഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന വിമർശനം മുന്നണിയിലും പാർട്ടിക്കുള്ളിലും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി ഇ പിയെ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്.

Latest Videos

അതിനിടെ രാഷ്ട്രീയജീവിതവും വിവാദങ്ങളും തുറന്നെഴുതാൻ ഇ പി ജയരാജൻ തീരുമാനിച്ചിട്ടുണ്ട്. ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇ പിയുടെ ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ആറ് പതിറ്റാണ്ട് നീണ്ട പാർട്ടി ജീവിതത്തിനൊടുവിൽ ആരുമൊപ്പമില്ലാതെ എ കെ ജി സെന്‍ററിന്‍റെ പടിയിറങ്ങിവന്നതിന്‍റെ നിരാശയിലും അമർഷത്തിലുമാണ് ഇ പിയെന്നാണ് സൂചന. എൽ ഡി എഫ്  കൺവീനർ സ്ഥാനത്ത് നിന്ന്  പുറത്താക്കപ്പെട്ടതിന് ശേഷം ആരോടും ഒന്നും പ്രതികരിക്കാതിരുന്ന ഇ പി ആദ്യം സംസാരിച്ചത് ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു. പറയാനുള്ളതെല്ലം തുറന്നെഴുതുമെന്നാണ് ഇ പി പറഞ്ഞത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടികാഴ്ചയും ബി ജെ പി ബന്ധമെന്ന വിവാദവും പാർട്ടി നടപടി വരെയുള്ള കാര്യങ്ങൾ ആത്മകഥയിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തോട് സസ്പെൻസ് ബാക്കിവെച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള ഇ പി യുടെ മറുപടി.

സിപിഎം കണ്ണൂർ ലോബി മൂന്നായി പിളർന്നു, ഔദ്യോഗിക നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകുമെന്ന് ചെറിയാൻ ഫിലിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image