K Rail : സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ; പതിച്ചിരിക്കുന്നത് പുതുപ്പാടിയിൽ

By Web Team  |  First Published Apr 3, 2022, 10:45 AM IST

കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. 


വയനാട്: കെ റെയിൽ ( K Rail) സിൽവർ ലൈൻ (Silver Line)  പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ (Maoist)  പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വയനാട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. ബി ജെ പി, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്.

Latest Videos

ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. ഒരിക്കല്‍ ടൗണിൽ പ്രസംഗവും നടത്തിയാണ് തിരിച്ച് പോയത്. 

Read Also: സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയിലേക്കില്ല; വി ഡി സതീശന്‍ വിട്ടുനില്‍ക്കും

സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan) വിട്ടുനില്‍ക്കും. കണ്ണൂരിലെ ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ഇന്ന് വൈകിട്ടാണ് നടക്കുക. 

വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പൊലീസ് മൈതാനിയിൽ നടക്കുന്ന 'എന്‍റെ കേരളം' മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 'എന്‍റെ കേരളം' പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.

Read Also: ഹോട്ടലുകളിലെ അമിത വില: നടപടി എടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

click me!