എഡിജിപി എംആര്‍ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയിൽ

ഡിസംബറിൽ ഹര്‍ജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലന്‍സ് സമയം ചോദിച്ചിരുന്നു. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ നൽകിയതിനിടെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്.

Petition seeking investigation against ADGP MR Ajith Kumar and P Sasi in vigilance court today

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ഡിസംബർ മാസത്തിൽ ഹർജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് സമയം ചോദിച്ചിരുന്നു.

അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ന് ഹർജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കുമോയെന്നതാണ് നിർണായകം. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ തെളിവുണ്ടോയെന്നും ഹർജിക്കാരനോട് കോടതി കഴിഞ്ഞ പ്രാവശ്യം ചോദിച്ചിരുന്നു. പി.വി. അൻവർ ഉയർത്തി ആരോപണങ്ങളുടെ വീഡിയോയാണ് ഹർജിക്കാരായ നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ കോടതിയിൽ നൽകിയത്.

Latest Videos

ഒരുക്കം പൂർത്തിയായി; യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും

 

vuukle one pixel image
click me!