വ്യക്തികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന തീരുമാനം സ്വകാര്യതയിൽ ഉള്ള കടന്നുകയറ്റം ആണെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയിൽ നിന്ന് പൊലീസിനെ വിലക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.
കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള പൊലീസ് നടപടിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന തീരുമാനം സ്വകാര്യതയിൽ ഉള്ള കടന്നുകയറ്റം ആണെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയിൽ നിന്ന് പൊലീസിനെ വിലക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.
എന്നാൽ രോഗികളുടെ ഫോൺ വിളി വിശദാംശങ്ങളല്ല സമ്പർക്ക പട്ടിക തയ്യാറാക്കാൻ ടവർ ലൊക്കേഷൻ കണ്ടെത്തലാണ് പൊലീസ് ചെയ്യുന്നതെന്നാണ് സർക്കാർ നിലപാട്. പൊലീസ് നടപടിയിൽ ഭരണഘടനാ വിരുദ്ധമായി ഒന്നും ഇല്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ഇന്റലിൻജൻസ് എഡിജിപി ആയിരുന്നു വിവിധ മൊബൈൽ സേവനദാതാക്കൾക്കു കൊവിഡ് രോഗികളുടെ ഫോൺ വിളി വിശദാംശം കൈമാറണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.
undefined
കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുന്ന നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നേരത്തെ കാസര്‍കോടും കണ്ണൂരിലും രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായിരുന്നു. പൊലീസ് തയ്യാറാക്കിയ ആപ്പ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന സംശയവും ഉയര്‍ന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കേയാണ് സംസ്ഥാനമൊട്ടാകെ കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിവരങ്ങള്‍ പൊലീസ് തേടുന്നത്.
സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും