വിമാനം വൈകുമെന്ന് സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. രാത്രി 11.50 ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. വിമാനം വൈകുമെന്ന് സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. വിമാനം വൈകുമെന്ന് മാത്രമാണ് സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചത്. വിമാനം എപ്പോൾ പോകുമെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പറയുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം