പാലക്കാട് നഗരസഭയ്ക്ക് കീഴിലെ ആശ വർക്കർമാർക്ക് വർഷം 12000 രൂപ വീതം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം
പാലക്കാട്: ആശ വർക്കർമാർക്ക് 12000 വർഷം തോറും നൽകുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.