വെറും 1429 രൂപയ്ക്ക് പറക്കാം! മെഗാ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഓഫർ പരിമിതകാലത്തേക്കാണ്. 2025 മാർച്ച് 31 വരെ മാത്രമേ ഈ ഓഫർ ലഭ്യമാകൂ. അതായത് നാളെ വരെ മാത്രം. 

Fly for Just Rs. 1429! Air India Express Announces Limited-Time Mega Sale

മുംബൈ: ചുരുങ്ങിയ ചെലവിൽ ഇനി പറക്കാം. മെഗാ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 'പേ ഡേ സെയിൽ' പ്രകാരം യാത്രക്കാർക്ക് 1,429 രൂപ മുതൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ ഈ ഓഫർ പരിമിതകാലത്തേക്കാണ്. 2025 മാർച്ച് 31 വരെ മാത്രമേ ഈ ഓഫർ ലഭ്യമാകൂ. അതായത് നാളെ വരെ മാത്രം. 

എയർലൈൻ രണ്ട് നിരക്കുകളിലാണ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. 

Latest Videos

1. എക്സ്പ്രസ് വാല്യു നിരക്ക് : വെറും 1,499 മുതൽ ആരംഭിക്കുന്നു, ഇതിൽ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

2. എക്സ്പ്രസ് ലൈറ്റ് നിരക്ക് : 1,429 മുതൽ നൽകുന്നു (ചെക്ക്-ഇൻ ബാഗേജ് ഒഴികെ).

എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ - www.airindiaexpress.com വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 മാർച്ച് 28 മുതൽ മാർച്ച് 31 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. 2025 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 20 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാനാകും. 

കൂടാതെ ശ്രദ്ധിക്കേണ്ട കാര്യം,  പൂർത്തിയാക്കിയ ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ബാധകമാകൂ. ഇടപാട് പൂർണ്ണമായും റദ്ദാക്കിയാൽ ബുക്കിംഗ് ഓഫറിന് യോഗ്യമല്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാകുക. മറ്റൊരു കാര്യം, പേയ്‌മെൻ്റുകൾ നടത്തിയതിന് ശേഷം എയർ ഇന്ത്യ എക്‌സ്പ്രസ് റീഫണ്ടുകൾ നൽകില്ല, കൂടാതെ റദ്ദാക്കൽ ഫീസ് എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയ രീതിയിലായിരിക്കും. 

vuukle one pixel image
click me!