കേരളത്തിൽ 12 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു, സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് കൂടും

 ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Alert issued in 12 districts of Kerala yellow alert announced temperature will be up to 3 degrees higher than normal

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ   ഇന്നും നാളെയുമാണ് ( മാർച്ച്‌ 30, 31) ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. 

പാലക്കാട് ജില്ലയിൽ  39ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38ഡിഗ്രി വരെയും; കൊല്ലം,  കോഴിക്കോട് ജില്ലകളിൽ  37ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  36ഡിഗ്രി വരെയും (സാധാരണയെക്കാൾ 2 - 3 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോരമേഖലകളിലൊഴികെ 2025 മാർച്ച്  30, 31 തീയതികളിൽ  ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Latest Videos

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ   ഇന്നും നാളെയുമാണ് ( മാർച്ച്‌ 30, 31) ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. 

അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!