ജില്ലാ ആരോഗ്യവകുപ്പിനെ യാത്രാവിവരം അറിയിച്ചിരുന്നുവെന്ന് അധ്യാപികയുടെ മകൾ പറയുന്നു. എന്നാൽ യാത്രാവിവരം അറിയില്ലായിരുന്നുവെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതികരണം.
പാലക്കാട്: കഞ്ചിക്കോട് കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ച. അധ്യാപിക ഈ മാസം 14 ന് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് പോയിരുന്നെങ്കിലും നിരീക്ഷണത്തിൽ പോയിരുന്നില്ല. സംസ്ഥാന അതിർത്തി കടന്നുള്ള യാത്രകൾ 48 മണിക്കൂറിൽ താഴെ സമയമെടുത്താണെങ്കിൽ നിരീക്ഷണത്തിൽ പോകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. 14 തമിഴ്നാട്ടിൽ പോയ ഇവർ 16 ന് ആണ് പരീക്ഷാ ഡ്യൂട്ടി എടുത്തത്. ജില്ലാ ആരോഗ്യവകുപ്പിനെ യാത്രാവിവരം അറിയിച്ചിരുന്നുവെന്ന് അധ്യാപികയുടെ മകൾ പറയുന്നു. എന്നാൽ യാത്രാവിവരം അറിയില്ലായിരുന്നുവെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതികരണം.
കീം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ്
ഇവരുടെ അച്ഛനും ബന്ധുവും തമിഴ്നാട്ടിലെ തിരൂപ്പൂരിൽ ജോലി ചെയ്യുകയാണ്. ഇവർക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായപ്പോഴാണ് 17ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. തുടർന്ന് ഇന്നലെ അധ്യാപികയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് പരീക്ഷയെയുത്താനെത്തിയ 40 വിദ്യാർത്ഥികളും അധ്യാപകരും നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു.