പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായി മുറവിളി; ശോഭ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം, നേതൃത്വത്തിന് കത്ത്

By Web TeamFirst Published Oct 12, 2024, 4:01 PM IST
Highlights

പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ അനുകൂലികൾ കത്തയച്ചിട്ടുണ്ട്. സി കൃഷ്ണകുമാറിനെതിരെ ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്. സി കൃഷ്ണകുമാർ തുടർച്ചയായി നാല് തവണ പൊതുതെരഞ്ഞടുപ്പിൽ മത്സരിച്ചു. വോട്ട് നേടുന്നതിനേക്കാൾ പണമുണ്ടാക്കാനാണ് കൃഷ്ണകുമാറിന് താത്പര്യമെന്നാണ് കത്തിലെ ആരോപണം.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!