2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, വിശദമായ ചോദ്യം ചെയ്യൽ നടന്നില്ല

By Web Team  |  First Published Oct 12, 2024, 1:18 PM IST

2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ്


തിരുവനന്തപുരം: ബലാതാസംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല.2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോൺ എന്നിവ കൈവശ മില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു.എസ്പി മെറിൻ ജോസഫ് പ്രാഥമികമായ വിവരങ്ങൾ ചോദിച്ചു..വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്ന് SIT വ്യക്തമാക്കി,

2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു.തിയറ്ററിൽ വച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല.ഹോട്ടലിൽ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴി ആവർത്തിച്ചു.സിദ്ദിഖ് ഇന്ന് ബാങ്ക് അക്കൌണ്ട് രേഖകൾ കൈമാറി. നാല് അക്കൌണ്ട് വിവരങ്ങളാണ് ഇന്ന് പോലിസ് ആവശ്യപ്പെട്ട പ്രകാരം. കൈമാറിയത് . മൊഴി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇനി സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമേ സിദ്ദിഖിന്‍റെ  കാര്യത്തിൽ തുടർ നടപടി ഉണ്ടാകൂ

Latest Videos

undefined

 

click me!