കേരള സര്‍ക്കാരിന്റെ ചര്‍ച്ച് ബില്ല് അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കതോലിക്ക ബാവ, ഉറപ്പുനൽകി ഗവര്‍ണര്‍

By Web TeamFirst Published Feb 25, 2024, 7:03 PM IST
Highlights

നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും ഗവര്‍ണര്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയൻ കതോലിക ബാവ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ  അത് അംഗീകരിക്കരുതെന്ന് അദ്ദേഹം കേരള ഗവർണറോട് അഭ്യർത്ഥിച്ചു. മന്ത്രിമാരായ വീണാ ജോർജും വിഎൻ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവർണറോട് ഈ അഭ്യർഥന നടത്തിയത്. എല്ലാ സമാധാന ചർച്ചകൾക്കും സഭ തയാറാണെന്നും എന്നാൽ സഭയുടെ അസ്തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കതോലിക്ക ബാവ പറഞ്ഞു. നിയമത്തെ അനുസരിക്കാൻ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!