നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ സെൽവരാജന്‍റെ സ്ഥാനാരോഹണം ഇന്ന്

വൈകിട്ട് 3.30 ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സ്ഥാനാരോഹണം. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരാവും

ordination of Dr. Selvarajan, as co-bishop of the Neyyattinkara diocese, today

തിരുവനന്തപുരം:നെയ്യാറ്റിന്‍കര രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കർമ്മങ്ങള്‍ ഇന്ന് നടക്കും. വൈകിട്ട് 3.30 ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സ്ഥാനാരോഹണം. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍,
പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരാവും.

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ജിറേലി, സിബിസിഐ പ്രസിഡന്‍റ് മാര്‍ ആഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ മാത്യു മാര്‍ പോളികോര്‍പ്പസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ക്ക് കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ രൂപതകളില്‍ നിന്നുളള 30ലധികം ബിഷപ്പുമാര്‍ സഹകാര്‍മ്മികത്വം വഹിക്കും. കഴിഞ്ഞ മാസം എട്ടിനാണ് ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന റവ.ഡോ. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഫ്രാന്‍സിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്.

Latest Videos

ഒരുക്കം പൂർത്തിയായി; യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും

 

vuukle one pixel image
click me!