കണ്ണൂരിലെ സ്വകാര്യ ബസിലെ ബർത്തിൽ ബാ​ഗിൽ പൊതിഞ്ഞ നിലയിൽ 3 പെട്ടികൾ; തുറന്നപ്പോൾ 150 തോക്കിൻതിരകൾ

കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി. 

150 bullets found private bus kannur

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ ബർത്തിനുളളിൽ ബാഗിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകൾ കണ്ടെത്തിയത്. നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ്. എക്സൈസ് പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് കൈമാറി. കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധിക്കുകയാണ്. 

Latest Videos

vuukle one pixel image
click me!