'പൂരം കലക്കാൻ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആർ അജിത് കുമാർ, ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ എഡിജിപി തന്നെ'

By Web TeamFirst Published Sep 24, 2024, 5:55 PM IST
Highlights

ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. കൊച്ചിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ തല പ്രതിഷേധം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 
 

മലപ്പുറം: പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കാൻ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആർ അജിത് കുമാർ. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. കൊച്ചിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

കേരളത്തിൽ സിപിഐഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരിൽ ഇഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഭിന്നിപ്പിച്ച് വോട്ട് നേടാൻ ശ്രമിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ നാലര വർഷമായി ഒളിച്ചു വെച്ചു. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും ദുർബലമായ അന്വേഷണ സംഘമാണുള്ളതെന്നും വിഡി സതീശൻ പറഞ്ഞു. 

Latest Videos

റിപ്പോർട്ടിലെ മൊഴികളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം പറഞ്ഞു. ഹൈക്കോടതിയും ഇക്കാര്യം തന്നെ പറഞ്ഞു. പിവി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാട്. ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ല. സർക്കാരിന്റേത് ഇരട്ടത്താപ്പ് ആണ്. ആരോപണ വിധേയൻ തന്നെ അന്വേഷണം നടത്തുകയാണ്. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാക്കളെ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണിത്. ബിജെപിയെ സഹായിക്കാം. ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. പൂരം കലക്കിയതിൽ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പൊലീസ് നൽകി. അതിന് പിന്നാലെ റിപ്പോർട്ട്‌ നൽകി. പൊലീസ് പൂരനഗരിയിൽ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെ. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പൊലീസ് ആംബുലൻസിൽ എത്തിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. 

പരിഭവം മറന്ന് ഇപി: കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു; ദുഷ്‌പ്രചാരണങ്ങളെ വിമർശിച്ച് പ്രസംഗം

https://www.youtube.com/watch?v=Ko18SgceYX8

click me!