വയനാട്ടിലെ യുഡിഎഫ് കൺവീനർ രാജിവെച്ചു; രാജി പ്രിയങ്ക ഗാന്ധി ഉപതെര‌ഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ

By Web Team  |  First Published Sep 24, 2024, 4:37 PM IST

ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനിരിക്കെയാണ് കെകെ വിശ്വനാഥൻ മുന്നണിയുടെ നേതൃസ്ഥാനം രാജിവെച്ചത്


വയനാട്: വയനാട് ജില്ലയിൽ യുഡിഎഫ് കണ്‍വീനർ രാജിവച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥനാണ് യു‍ഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചത്. ജില്ലയിലെ ഡിസിസി  പ്രസിഡന്‍റ് എൻ.ഡി അപ്പച്ചനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി. ഡിസിസി പ്രസിഡന്‍റിന് ഗ്രൂപ്പ് കളിക്കാനാണ് താല്‍പ്പര്യമെന്നും ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ കെ വിശ്വനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനിരിക്കെയാണ് കെകെ വിശ്വനാഥൻ മുന്നണിയുടെ നേതൃസ്ഥാനം രാജിവെച്ചത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!