പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, ജുഡീഷ്യൽ അന്വേഷണം വേണം; അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Oct 3, 2024, 1:27 PM IST
Highlights

റയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോ​ദിച്ചു. 

തിരുവനന്തപുരം: പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എഡിജിപിയെ കീപോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത്? അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോ​ദിച്ചു. 

വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാനചോദ്യങ്ങൾക്കൊന്നും ഉത്തരം ഹ ഹ ഹ അല്ല, വ്യക്തമായ മറുപടി പറയണം. സെപ്തംബർ 13 ന് ദില്ലിയിൽ പിആർ കൊടുത്ത വിവരങ്ങളും സെപ്തംബർ 21 ന് പത്രസമ്മേളനത്തിൽ പറഞ്ഞതും ഹിന്ദുവിൽ പ്രസീദ്ധീകരിച്ചതും എല്ലാം ഒരേ വിവരങ്ങളാണ്. സംഘ്പരിമാർ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് ആ നരേറ്റീവ് വിതരണം ചെയ്തത്. എഡിജിപിയുടെ പ്രധാന ജോലി സംഘപരിവാറുമായുള്ള കോ ഓർഡിനേഷനാണെന്നും വി ഡി സതീശൻ വിമർശിച്ചു. 

Latest Videos

click me!