ദ ഹിന്ദുവിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; വിശദീകരണം തള്ളിയിട്ടും നിയമ നടപടിയെടുക്കുന്നതിൽ മറുപടിയില്ല

By Web TeamFirst Published Oct 3, 2024, 1:25 PM IST
Highlights

ഹിന്ദു പത്രവും മാധ്യമങ്ങളുമായുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്ന് പറഞ്ഞ് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

തിരുവനന്തപുരം: അഭിമുഖം പ്രസിദ്ധീകരിച്ച സംഭവത്തിൽ പിആര്‍ ഏജന്‍സിയുടെ ഇടപെടലുണ്ടായെന്ന ദ ഹിന്ദുവിന്‍റെ വിശദീകരണം തള്ളിയെങ്കിലും നിയമനടപടി സ്വീകരിക്കുന്നതിൽ മറുപടി പറയാതെ മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദുവിന്‍റെ വിശദീകരണം തള്ളിയാണ് രംഗത്തെത്തിയത്. തന്‍റെ അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും അത്തരമൊരു ഇടപെടലുണ്ടായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍, പിആര്‍ ഏജന്‍സിയാണ് അഭിമുഖത്തിന് സമീപിച്ചതെന്നാണ് ദ ഹിന്ദുവിന്‍റെ വിശദീകരണം. പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ലെങ്കില്‍ തെറ്റായ വിശദീകരണം നല്‍കിയ ഹിന്ദു പത്രത്തിനെതിരെ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഹിന്ദു പത്രവും മാധ്യമങ്ങളുമായുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ഹിന്ദു ഇങ്ങോട്ട് അഭിമുഖത്തിന് സമീപിക്കുകയായിരുന്നുവെന്നും തനിക്ക് ഒരു ഏജന്‍സിയെയും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങള്‍ വന്നുവെന്നും താനോ സര്‍ക്കാരോ പിആര്‍ ഏജന്‍സിയെ അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ല. പിആര്‍ ഏജന്‍സി ഇടപെടലുണ്ടായെന്ന ഹിന്ദുവിന്‍റെ വിശദീകരണം തെറ്റാണെങ്കില്‍ അതിനെതിരെ കേസ് കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വെല്ലുവിളിച്ചിരുന്നത്.

അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിവാദ അഭിമുഖത്തിൽ ദി ഹിന്ദു നടത്തിയ വിശദീകരണം തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു ഇങ്ങോട്ട് വഴി സുബ്രഹ്മണ്യൻ വഴി അഭിമുഖത്തിനു സമീപിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. 

വീണിടത്ത് ഉരുണ്ട് മുഖ്യമന്ത്രി, ദി ഹിന്ദു വിശദീകരണം തള്ളി;'പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ല'

ശ്രുതിക്ക് സർക്കാർ ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം, വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്: മുഖ്യമന്ത്രി

അജിത് കുമാറിനെ മാറ്റിയേക്കില്ല, പകരം പൂരംകലക്കലില്‍ 3 അന്വേഷണങ്ങള്‍, അന്വേഷണത്തിന് ഡിജിപി,രണ്ട് എഡിജിപിമാര്‍

 

click me!